Pyaar dosti hei💗{Vkook4/4}

482 62 49
                                    

ഇന്ന് കോളേജ് ആർട്സ് ഡേ ആണ്.........

ഒട്ടും താല്പര്യം ഇല്ലാഞ്ഞിട് കൂടി അമിത് വന്നു, നന്ദു പറഞ്ഞ കാര്യം ചെയ്യാൻ...!!

വിശ്വായുടെയും അവൻ്റെയും ഫ്രണ്ട്ഷിപ്പ് ന്
ഒരു സെക്കൻ്റ് ചാൻസ് കൊടുക്കാൻ..,,

അമിത് ക്ലാസ്സിൽ വന്നപ്പോ വിശ്വാ അവിടെ ഇല്ല....

അവൻ പിന്നെ കൊറച്ച് നേരം പ്രോഗ്രാം കാണാൻ നിന്നു.

വിശ്വാ നേരത്തെ കോളേജ് ഇൽ എത്തിയിരുന്നു....അവൻ സ്വാസികയെ നോക്കി നടക്കുകയാണ്!!

പെട്ടെന്ന് ഒരു ക്ലാസിൽ നിന്നും ആരുടെയോ
ശബ്ദം കേട്ടു, പരിചയം ഉള്ളതുപോലെ
തോന്നിയതുകൊണ്ട് അവൻ ഒന്ന് നോക്കി....

സ്വാസിക:(laughs) എന്നിട്ട്??

സാം: അവനു രണ്ടെണ്ണം കൊടുത്തു, അപ്പോഴേ സൈഡ് ആയി 😌

ശ്രേയ: അല്ലേലും തല്ലുണ്ടാക്കൻ ഇവനെ കഴിഞ്ഞേ ആളുള്ളു...😅

ലീന: അല്ല..... ഇനി എന്താ പരിപാടി?? വിശ്വാ യോട് കാര്യങ്ങൾ പറയണ്ടേ??🙄

സാം:വേണം...അതിനുമുമ്പ് അവൻ്റെ കയ്യിൽ
നിന്ന് കിട്ടാൻ ഉള്ളതൊക്കെ കിട്ടികൊട്ടെ😁

ശ്രേയ: ഇവൾ ഇപ്പഴേ അവനേ കൊറേ പൊടിച്ചു..... ഇനി മതീലെ!?

സ്വാസിക: നിനക്ക് ഒക്കെ എന്താ ഒരു സോഫ്റ്റ് കോർണർ...😶

സാം: അതേ..... പ്ലാൻ ഇട്ടത് നിങ്ങള് ഒക്കെ തന്നെ അല്ലായിരുന്നോ???🙄

സ്വാസിക: അതെ....
അവനോട് ഇഷ്ടം അഭിനയിച്ചതും, അവരെ പിരിച്ചതും..... എല്ലാം നിങ്ങള് പറഞ്ഞിട്ട്... ഇനി ഞാൻ എനിക്ക് ലാഭം നോക്കട്ടെ 😉

ശ്രേയ: ഫൈൻ.... അത് വിട്ടേക്ക്....ഞങൾ
വെറുതെ പറഞ്ഞു എന്നേയുള്ളൂ😊

വിശ്വാ ഇതൊക്കെ കേട്ടു.... കാതുകളെ വിശ്വസിക്കാൻ ആയില്ല അവനു.... ഒരു ഞെട്ടലോടെ അത് കേട്ടപ്പോ അവൻ്റെ ദേഹം
മൊത്തം വിറയ്ക്കാൻ തുടങ്ങി....

കണ്ണുകൾ നിറഞ്ഞൊഴുകി.... താൻ അത്രമേൽ സ്നേഹിച്ച വ്യക്തി..... കള്ളം ആയിരുന്നു ഇത്രേം കാലം പറഞ്ഞത് എന്ന് അറിയുമ്പോ ഉണ്ടാവുന്ന സങ്കടം💔

Taekoo Shorts.....♥️Where stories live. Discover now